ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസും സിആർപിഎഫും ഉൾപ്പെടുന്ന സംഘം കുൽഗാമിലെ ചിങ്ങാം ഗ്രാമത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒളിത്താവളം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ പൂർണ്ണനിയന്ത്രണത്തിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.