തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ തോല്‍ക്കുമെന്നു ഗൗതമി

തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ തോല്‍ക്കുമെന്നു ഗൗതമി

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സൗത്തില്‍ ജനവിധി തേടുന്ന കമല്‍ഹാസന് വിജയസാധ്യതയില്ലെന്നു നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കേ വിജയമുണ്ടാകൂ എന്നും ഗൗതമി പറഞ്ഞു. ബിജെപിയുടെ താരപ്രചാരകയാണ് ഗൗതമി. കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കും. ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങും മുന്‍പു തന്നെ ബിജെപിക്കു വേണ്ടി ഗൗതമി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിരുദുനഗര്‍ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്തായിരുന്നു ഗൗതമിയുടെ പ്രവര്‍ത്തനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.