റെയ്ജാവിക്ക് : ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന് സമീപം വെള്ളിയാഴ്ച പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിലേക്ക് ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി. ഇതേ അഗ്നിപർവ്വതം 800 വർഷം മുൻപേ ആയിരുന്നു അവസാനമായി പൊട്ടിയൊഴുകിയത് .സൈറ്റിലേക്ക് പ്രവേശനം അധികൃതർ ആദ്യം തടഞ്ഞിരുന്നുവെങ്കിലും ശനിയാഴ്ച ഉച്ച മുതൽ ആളുകൾക്ക് ട്രെക്കിംഗ് നടത്താൻ അനുവാദമുണ്ടായിരുന്നു. ചാരം മൂടി കിടക്കുന്ന ലാവാ ദുർഗന്ധം വമിപ്പിക്കുന്നു എങ്കിലും ഓറഞ്ചു നിറങ്ങളുടെ വൈവിധ്യങ്ങളാൽ സമൃദ്ധമായിരുന്നു.
അഗ്നിപർവ്വതത്തിന്റെ ചുവട്ടിലുള്ള ശാസ്ത്രജ്ഞർ പൊട്ടിത്തെറിയെക്കുറിച്ച് പഠിക്കുമ്പോൾ അതിന്റെ ലാവയിൽ സോസേജുകൾ പാചകം ചെയ്യുന്നുണ്ടായായിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം ദൃശ്യങ്ങൾ വൈറൽ ആകുകയും ചെയ്തു
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 40,000 ലധികം ഭൂകമ്പങ്ങൾ ഐസ്‌ലാന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഏകദേശം 300,000 ക്യുബിക് മീറ്റർ (10.5 ദശലക്ഷം ഘനയടി) ലാവ പുറത്തേക്ക് ഒഴുകിയതായി വിദഗ്ദ്ധർ കരുതുന്നു. എന്നാൽ ഈ പൊട്ടിത്തെറി താരതമ്യേന ചെറുതും നിയന്ത്രിതവുമാണെന്ന് കരുതപ്പെടുന്നു. ഉയർന്ന തോതിലുള്ള വാതക മലിനീകരണം കാരണം തിങ്കളാഴ്ചയോടെ സൈറ്റ് വീണ്ടും സഞ്ചാരികൾക്ക് മുന്നിൽ അടച്ചു.