ഓസ്‌ട്രേലിയയില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

ഓസ്‌ട്രേലിയയില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ജൂണ്ടലപ് എഡ്വിത്ത് കൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇ.സി.യു) വിദ്യാര്‍ഥി ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി ഹൗസില്‍ കെവിന്‍ കരിയാട്ടിയാണ് (33) മരിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ ഇന്ന് രാവിലെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകരാണ് കരയ്‌ക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് പെര്‍ത്തിലെ മലയാളികള്‍ പറഞ്ഞു. പഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു യുവാവ്.

പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ മതപഠന അധ്യാപകനായിരുന്നു കെവിന്‍. പള്ളി ഗായകസംഘത്തിലെ അംഗവുമാണ്. നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ പള്ളി ഇടവകാംഗമാണ്. നാട്ടില്‍ ഭാര്യയും കുഞ്ഞുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.