ജയ്‌പുര്‍: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ പാര്‍ലമെന്റില്‍ കച്ചവടം നടത്തുമെന്ന മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്. കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജയ്‌പുരില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു ടിക്കായത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിലേറെയായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിലാണ്. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം, താങ്ങുവിലയില്‍ നിയമനിര്‍മാണം നടത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം പുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റം വരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷനായി ജാട്ട് നേതാവ് രാജറാം മീലിനെയും, ദേശീയ ജനറല്‍ സെക്രട്ടറിയായി കര്‍ഷക നേതാവ് ജബ്ബര്‍ സിങിനെയും രാകേഷ് ടിക്കായത് നിയമിച്ചു.