ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഒറ്റക്കെട്ടായി സംഘപരിവാറിന്റെ ഈ അജണ്ടയെ ചെറുത്ത് തോല്‍പിക്കാന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
''കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്പരിവാര്‍ കുപ്രചാരണത്തിന്റെ ഫലമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തല്‍ നടപടി എടുക്കാനുമുള്ള സമയമാണിതെന്നും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.