ഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍ ഡീസല്‍ വില കുറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു.