കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്ന് നേരിയ തോതില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. യു.എ.ഇയില്‍ ചില ഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ബഹ്‌റൈനില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗദിയില്‍ അന്തരീക്ഷം മേഘാവൃതമാണ്. കിഴക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്തു. വരും ദിവസങ്ങളിലും സൗദിയില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കൂടാതെ ഖത്തറില്‍ മിക്കയിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.