അതിര്‍ത്തി ലംഘിച്ചുവെന്നാരോപണം: 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു

അതിര്‍ത്തി ലംഘിച്ചുവെന്നാരോപണം: 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു

ന്യുഡല്‍ഹി: മത്സ്യബന്ധനത്തിന്റെ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു. ഇതിനുമുന്‍പും നിരവധിതവണ സമാനമായ രീതിയില്‍ ശ്രീലങ്ക മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിക്കവെ ഇക്കാര്യം സംബന്ധിച്ച് ശ്രീലങ്കന്‍ മത്സ്യബന്ധന മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കൂടാതെ കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശനത്തിനായി അഞ്ചുദിവസത്തേക്ക് എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സയും പ്രധാനമന്ത്രി മോദിയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. വീണ്ടും ഇത്തരം നടപടികള്‍ തുടരുന്നതിനെതിരെ പ്രസിഷേധം ശക്തമാകുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.