നരേന്ദ്ര മോഡി ബംഗ്ലാദേശില്‍; രാജ്യമെങ്ങും വ്യാപക പ്രതിഷേധം

നരേന്ദ്ര  മോഡി ബംഗ്ലാദേശില്‍; രാജ്യമെങ്ങും വ്യാപക  പ്രതിഷേധം

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശില്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ വിദ്യാര്‍ത്ഥികളടം 2000ലേറെ പേരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 40തോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇടതുവിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരുമാണ് പ്രതിഷേധം നടത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തിന് മോഡി പ്രേരിപ്പിച്ചുവെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.

കോവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ബംഗ്ലാദേശിലെത്തിയത്‌. ധാക്കയിലെത്തിയ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി ഷെയക്ക് ഹസീന സ്വീകരിച്ചു.

 യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.