ദേഹാസ്വാസ്ഥ്യം: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യുഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നെഞ്ചുവേദനയെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.