ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. ഹൃദ്രോഗവിഭാഗത്തിലാണ് തീപടര്‍ന്നത്. തീപിടുത്തം നടന്ന സമയത്ത് 150ഓളം രോഗികള്‍ ചികിത്സയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികളെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.
കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തീ നിയന്ത്രണ വിധേയമാക്കി.
ഒമ്പതുപേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രിയിലെ സ്‌റ്റോര്‍ റൂമിലാണ് ആദ്യം തീപടര്‍ന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.