ഉത്തരേന്ത്യക്കാര്‍ക്ക് ഇന്ന് ഹോളി; കോവിഡില്‍ നിറം മങ്ങി ആഘോഷം

ഉത്തരേന്ത്യക്കാര്‍ക്ക് ഇന്ന് ഹോളി; കോവിഡില്‍ നിറം മങ്ങി ആഘോഷം

ന്യുഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആഘോഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളിലുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു വിപണികളൊന്നും തന്നെ സജീവമല്ല.

നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പൊലിമയില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഘോഷങ്ങള്‍ വീടുകളിലൊതുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അചോട്ടി ഹോളി ദിവസമായ ഇന്നലെ പ്രാര്‍ത്ഥകളും ചടങ്ങുകളും നടന്നു. ആളുകള്‍ നിറക്കൂട്ടുകളും മധുരവും വാങ്ങുന്നത് കുറച്ചു. എങ്കിലും ചെറിയ രീതിയിലെങ്കിലും ആഘോഷിച്ച് കുട്ടികള്‍ സന്തോഷം പങ്കിടുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.