ദോഹ: ബന്ധുക്കളുടെ ചതിയില്‍ പെട്ട് ലഹരിവസ്തു കൊണ്ടുവന്ന് ഖത്തറില്‍ കസ്റ്റംസിന്റെ പിടിയിലകപ്പെട്ട് ജയിലില്‍ കഴിഞ്ഞുവന്ന ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ടു. ഖത്തര്‍ കോടതിയുടേതാണ് ഉത്തരവ്.
പത്തു വര്‍ഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്ന മുംബൈ സ്വദേശികളായ മുഹമ്മദ് ശരീഖ് ഖുറേഷി, ഒനിബ ഖുറൈശി എന്നിവരെയാണ് ജയില്‍ മോചിതരാക്കാന്‍ കോടതി ഉത്തരവിട്ടത്. ഇവരുടെ നിരപരാധിത്തം തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടില്‍ പോകാമെന്നും അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്.