ബെംഗളൂരു: സംസ്ഥാനത്ത് തത്കാലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കര്‍ണാടക. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ആയതിനാല്‍ തന്നെ അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താന്‍ അനുവദിക്കില്ല. ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. അപ്പാര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുള്ളതിനാല്‍ പാര്‍ട്ടികളോ ആഘോഷങ്ങളോ ഇന്നു മുതല്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.