പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു

പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു

അമൃതസര്‍: പ്രശസ്ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു. 31 വയസ്സായിരുന്നു. അമൃത്സറിനടുത്തുള്ള ജന്ഡിയല ഗുരുവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

അമൃത്സറില്‍ നിന്ന് കര്‍താര്‍പൂരിലേക്ക് പോവുകയായിരുന്നു ദില്‍ജാന്റെ വാഹനം, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദില്‍ജാന്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അപകടകാരണം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദില്‍ജാന്റെ കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദില്‍ജാന്റെ വിയോഗത്തില്‍ പഞ്ചാബി സംഗീതലോകം അനുശോചനം പ്രകടിപ്പിച്ചു. 2012 ല്‍ ടെലിവിഷന്‍ റിയാലിറ്റി ആയ സുര്‍ ക്ഷേത്രയിലെ വിജയി ആയിരുന്ന ദില്‍ജാന്‍ നിരവധി പഞ്ചാബി സിനിമകള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. കര്‍താര്‍പൂര്‍ സ്വദേശിയായ ദില്‍ജാന്റെ ഭാര്യയും മകളും കാനഡയിലാണ് താമസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.