ന്യൂഡല്‍ഹി: ബംഗാളിലും അസമിലും നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബംഗാളില്‍ 30, അസമില്‍ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇടത് കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎം 15, കോണ്‍ഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോര്‍വേഡ് ബ്ലോക്ക് 1 വീതം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്. അസമിലെ രണ്ടാംഘട്ടത്തില്‍ ബിജെപി 34, കോണ്‍ഗ്രസ് 28 വീതം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ ശ്രദ്ധാകേന്ദ്രം.