മാതാവിനെ പുണർന്ന മഹേന്ദ്ര മെഹ്ത്ത

മാതാവിനെ പുണർന്ന മഹേന്ദ്ര മെഹ്ത്ത

ഉഗാണ്ടയിലെ ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് ലുഗാസി ഷുഗർ കമ്പനി ചെയര്മാന് മഹേന്ദ്ര മെഹ്ത്ത. അദ്ദേഹത്തിന്റെ മകനും മരുമകളുമാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ജയ്‌ മെഹ്ത്തയും സുപ്രസിദ്ധ സിനിമ നടി ജൂഹി ചൗളയും.

മഹേന്ദ്ര മേഹ്ത്തയുടെ പത്നി സുനൈന മെഹ്ത്ത , തൻ്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് കത്തോലിക്ക കോൺവെന്റുകളിലായിരുന്നു. അവരുടെ കൂട്ടുകാർ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിക്കുന്നത് അവർക്കു പ്രചോദനവും സന്തോഷവും നൽകിയിരുന്നു.

മെഹ്ത്തയുടെ കുടുംബ സുഹൃത്തായ ഫ്രഡറികോ-ബാർബറ ഇറ്റാലിയൻ ദമ്പതികൾ ഉഗാണ്ട സന്ദർശിച്ചപ്പോൾ ഉടലെടുത്ത ഒരു ആശയമായിരുന്നു മാതാവിന്റെ ഒരു തിരുസ്വരൂപം സ്ഥാപിക്കുകയെന്നത്. അവർ തിരിച്ചു ഇറ്റലിയിലേക്ക് പോയി, അവിടെ നിന്നും പ്രത്യേകമായി ഒറ്റ മാർബിളിൽ കൊത്തിയ മാതാവിന്റെ രൂപവും ഒരു ശിലാ ഫലകവും ലുഗാസി മെഹ്ത്ത കുടുംബത്തിന് സമ്മാനിക്കുകയുണ്ടായി.

ഏതാണ്ട് ഒരു വർഷത്തോളം നീണ്ട സജ്ജീകരണങ്ങളാണ് മാതാവിന്റെ രൂപപ്രതിഷ്ടക്ക്‌ മുമ്പ് നടന്നത്. അവിടെ ഒരു മനോഹരമായ പൂന്തോട്ടവും മറ്റ് സംവിധാനങ്ങളും സംഘടിപ്പിച്ചതിനു ശേഷം മാത്രമാണ് തിരുസ്വരൂപം പൊതുദർശനത്തിനു അനുവദിച്ചത്. ഇപ്പോൾ ഈ തിരുസ്വരൂപം ഷുഗർ കമ്പനിയിലെ ആയിരക്കണക്ക് വരുന്ന തൊഴിലാകളുടെ ഒരു പ്രാർത്ഥനാ സങ്കേതമാണ്.

അടുത്തയിടെ ഇവിടെ സന്ദർശിച്ച ജയ് മെഹ്ത്തയും ജൂഹി ചൗളയും മറ്റു കുടുംബാംഗങ്ങളും അവിടെ മെഴുകുതിരി കത്തിച്ചപ്പോൾ തെളിഞ്ഞത് അവിടുത്തെ ഭൂരിഭാഗം വരുന്ന ക്രൈസ്തവരുടെ മനസ്സുകളായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.