ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംഘട്ട കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ഇന്നുമുതൽ. കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വാക്സിന്‍ വിതരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ ഉറപ്പാക്കുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കോവിഡ് വാക്സിന്‍ വിതരണം. എന്നാൽ സ്വകാര്യ ആശുപത്രികളിലും ഡോസിന് 250 രൂപ ചാര്‍ജ് ഈടാക്കും. മൂന്നാം ഘട്ടത്തിലും വാക്സിന്‍റെ ചാര്‍ജിന് മാറ്റമുണ്ടാകില്ല.
ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ ലഭ്യമാക്കിയത്. മാര്‍ച്ച് ഒന്നിനായിരുന്നു രണ്ടാം ഘട്ട കോവിഡ് വാക്സിന്‍ വിതരണ ആരംഭം. രണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കി.