പാചകവാതക വില കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍

പാചകവാതക വില കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതകവില 10 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതോടെ 819 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 809 രൂപയാകും.

ഒരു മാസത്തിനിടയില്‍ നാല് തവണ വില വര്‍ധിച്ചതിനു ശേഷമാണ് പത്ത് രൂപ കുറച്ചത്. സാധാരണഗതിയില്‍ പ്രഖ്യാപന ദിവസം മുതലാണ് വിലയില്‍ മാറ്റമുണ്ടാകുന്നതെങ്കില്‍ ഇക്കുറി ഒരു ദിവസം മുമ്പ് തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.