ന്യുഡല്‍ഹി: കൊടും ചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് ഡല്‍ഹിയിലെ താപനില. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
1945 മാര്‍ച്ച് 31 ന് ശേഷം മാര്‍ച്ചില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നത്തെയും താപനില. അത്യുഷ്ണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ഡല്‍ഹിയിലെ സഫ്ദര്‍ജങ് മേഖലയിലാണ്. ചൂടിനൊപ്പം പൊടിക്കാറ്റും ശക്തമാകുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്.