ട്രെയിനില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ട്രെയിനില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ന്യുഡല്‍ഹി: ട്രെയിനില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി അഭിഭാഷക സിസ്റ്റര്‍ ജെസി കുര്യന്റെ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് എന്തെല്ലാം വിവരങ്ങള്‍ ശേഖരിച്ചു, ആര്‍ക്കെല്ലാമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരല്ല എന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.
ാര്‍ച്ച് 19ന് ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമത്തിനെതിരെ സാമൂഹ്യരാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.