ന്യൂഡൽഹി:ദുഃഖമനുഭവിക്കുന്നവരെ സേവിക്കുകയും ദുരിതമനുഭവിക്കുന്നവരെ സൗഖ്യമാക്കുകയും ചെയ്ത മഹാനായിരുന്നു യേശുക്രിസ്തു എന്ന് ദുഃഖവെള്ളി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
സഹാനുഭൂതിയുടെ അവതാരമായിരുന്നു യേശു ക്രിസ്തു. ദുഃഖവെള്ളി യേശു ക്രിസ്തുവിന്റെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും സ്മരണയാണ്. ദുരിതമനുഭവിക്കുന്നവരെ അദ്ദേഹം സൗഖ്യപ്പെടുത്തിയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മോഡി ഇന്ന് കേരളവും തമിഴ്‌നാട്ടിലും സന്ദർശിക്കും. കേരളത്തില്‍ കോന്നിയിലേയും, തിരുവനന്തപുരത്തേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കും.