ഉജ്ജൈന്‍ രൂപത സഹവികാരി ഫാ. ജോണ്‍ നാട്ടുനിലം വാഹനാപകടത്തില്‍ മരിച്ചു

ഉജ്ജൈന്‍ രൂപത സഹവികാരി ഫാ. ജോണ്‍ നാട്ടുനിലം വാഹനാപകടത്തില്‍ മരിച്ചു

മാന: ഉജ്ജൈന്‍ രൂപത സഹവികാരി ഫാ. ജോണ്‍ നാട്ടുനിലം എം.എസ്.റ്റി വാഹനാപകടത്തില്‍ മരിച്ചു. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളി കര്‍മ്മങ്ങള്‍ക്കായി ജാംനേറില്‍ നിന്നും കാലാപീപ്പല്‍ എന്ന സ്ഥലത്തേയ്ക്ക് പോകും വഴിയായിരുന്നു അപകടം.

സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കേരളത്തില്‍ കുണിഞ്ഞി സെന്റ് ആന്റണീസ് ഇടവകാംഗമാണ് ഫാ. ജോണ്‍. ഫാ. ജോണ്‍ നട്ടുനിലത്തിന്റെ മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് 2.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തും. ഫാ. വിന്‍സെന്റ് കടലിക്കട്ടില്‍ പുത്തന്‍പുര, ഫാ. തോമസ് മനാചിരിക്കല്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും. ഫാ. തോമസ് മനാചിരിക്കലിന്റെ സഹായിയായിരുന്നു മരിച്ച ഫാ. ജോണ്‍ നാട്ടുനിലം. ശവസംസ്‌കാരം ദീപ്തി ഭവനില്‍ നടക്കും. എം.എസ്.ടി സഭാംഗമായിരുന്നു മരിച്ച ഫാ. ജോണ്‍ നാട്ടുനിലം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.