ഒ.സി.ഐ. കാര്‍ഡുമായി യാത്ര ചെയ്യുമ്പോൾ പാസ്‌പോര്‍ട്ട് കരുതണം

ഒ.സി.ഐ. കാര്‍ഡുമായി യാത്ര  ചെയ്യുമ്പോൾ പാസ്‌പോര്‍ട്ട് കരുതണം

സാൻഫ്രാൻസിസികോ: ഒ.സി.ഐ.(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാർഡിനോടൊപ്പം ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പഴയതും പുതിയതുമായ പാസ്പോർട്ട് കൂടി കരുതുന്നതാണ് നല്ലതെന്ന് മാർച്ച് 26 ന് സാൻഫ്രാൻസിസ്കോ കോൺസുലേറ്റ് ജനറൽ ഓഫീസിന്റെ പ്രസ് റിലീസിൽ വ്യക്തമാക്കുന്നു.

എന്നാൽ ഒ.സി.ഐ.കാർഡുമായി യാത്രചെയ്യുമ്പോൾ ഇന്ത്യൻ പാസ്പോർട്ട് കൈവശം വെക്കേണ്ടതില്ല എന്ന വാർത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോൺസുലേറ്റിന്റെ ഭാഗത്തുനിന്നും പുറത്തുവിട്ടത്.

പഴയ പാസ്പോർട്ട് നമ്പറാണ് ഒ.സി.ഐ.കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ പഴയ പാസ്പോർട്ട് കൈവശം വെക്കേണ്ടതില്ലെന്നും എന്നാൽ പുതിയ പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ ഓഫീസർമാർക്ക് ഇന്ത്യൻ മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ് ഇതിനെക്കുറിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവരുടെ ഒ.സി.ഐ. കാർഡ് പുതുക്കുന്നതിനുള്ള സമയം 2021 ജൂൺ 30 ൽ നിന്നും 2021 ഡിസംബർ 31 വരെയായി നീട്ടിയിട്ടുണ്ട്.

ഒ.സി.ഐ. കാർഡ് പുതുക്കുന്നതിനുള്ള നിർദേശങ്ങൾ താഴെ പറയുന്നവയാണ്.


1.) 20 വയസിനു താഴെയുള്ളവരുടെ ഒ.സി.ഐ.(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാർഡ് പുതുക്കേണ്ടിവരുമ്പോൾ പുതിയ പാസ്പോർട്ട് നിർബന്ധമാണ്.

2.) 20 വയസിനും 50 വയസിനും ഇടയിലുള്ളവർ പാസ്പോർട്ട് പുതുക്കേണ്ടി വരുമ്പോൾ ഒ.സി.ഐ.കാർഡ് പുതിയതായി എടുക്കേണ്ടതില്ല.

3.) 50 വയസ്സിനു മുകളിലുള്ളവർ പാസ്പോർട്ട് പുതുക്കുകയാണെങ്കിൽ ഒരു തവണ മാത്രം ഒ.സി.ഐ. കാർഡ് പുതുക്കിയാൽ മതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.