ഭോപ്പാല്‍ :മധ്യപ്രദേശിലെ ഉജ്ജയിനില്‍ ആശുപത്രിയില്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോവിഡ് രോഗികളടക്കം 80 പേരെ രക്ഷപെടുത്തി. പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചില രോഗികള്‍ക്ക് പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം.
പാട്ടിദാര്‍ ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ ആളിപടരുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി തീ അണച്ചു. കോവിഡ് രോഗികളായ 62 പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. രക്ഷപെടുത്തിയവരെ ഗുരു നാനക് ആശുപത്രിയിലേക്കും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി.