ഭുവനേശ്വർ: ബിജെപി വക്താവും ഭുവനേശ്വർ എംപിയുമായ അപരാജിത സാരംഗി തന്റെ ജന്മദിനാഘോഷത്തിന് ദിനത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചു. തന്റെ ജന്മദിനത്തിൽ ലോക ഡൗൺ മാനദണ്ഡം ലംഘിച്ച് ആഘോഷം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാസ്ക് ധരിക്കാതെയും, സാമൂഹ്യ അകലം പാലിക്കാതെ യുമാണ് അപരാജിത സാരംഗി ജന്മദിന ആഘോഷം നടത്തിയത്. കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് നൂറോളം സ്ത്രീകൾ ജന്മദിനാഘോഷത്തിൽ നൃത്തം ചെയ്യുന്ന ത് വീഡിയോയിൽ കാണാം.
കോവിഡ മാനദണ്ഡം ലംഘിച്ച് ഈ വിഷയത്തിൽ ഒഡീഷ ആഭ്യന്തരമന്ത്രി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കത്തയച്ചു. അപരാജിത സാരംഗി കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ഒഡിഷ ആഭ്യന്തരമന്ത്രി ഡി എസ് മിശ്ര കത്തിൽ ആരോപിച്ചിട്ടുണ്ട്.