മുംബൈ: കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കള്‍ റിസപ്ഷന്‍ കത്തിച്ചു. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്ഷനിലെ മേശ കത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.