മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുന:സംഘടന; ആഭ്യന്തരം ദിലിപ് വാല്‍സിന്, എക്സൈസ് അജിത് പവാറിന്

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുന:സംഘടന; ആഭ്യന്തരം ദിലിപ് വാല്‍സിന്, എക്സൈസ് അജിത് പവാറിന്

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ ആഭ്യന്തരമന്ത്രിയായി ദിലിപ് വാല്‍സെ പട്ടീലിനെ തെരഞ്ഞെടുത്തു. അനില്‍ ദേശ്മുഖ് രാജിവെച്ചതിനെ തുടര്‍ന്നാണ് ദിലിപിനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ദിലിപിനെ പുതിയ ആഭ്യന്തരമന്ത്രിയായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്.
നിലവില്‍ തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു ദിലിപ്. ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ എക്സൈസ് വകുപ്പ് ഏറ്റെടുക്കും. തൊഴില്‍ വകുപ്പ് ഹസന്‍ മുഷ്റിഫിനും നല്‍കും.

നേരത്തെ ബോംബെ ഹൈക്കോടതി അനില്‍ ദേശ്മുഖിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയ്ക്കെതിരായ ആരോപണങ്ങളെപ്പറ്റി വിശദമായി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഐ.പി.എസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.