ഇഷ്ടപ്പെട്ട് പഠിക്കണം, വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടരുത്: വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

ഇഷ്ടപ്പെട്ട് പഠിക്കണം, വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടരുത്: വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി


ന്യുഡല്‍ഹി: പരീക്ഷയെ ഒരിക്കലും ഭയപ്പെടരുതെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പരീക്ഷ പേ ചര്‍ച്ച എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികളോടും അധ്യാപകരോടും പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് സംവദിച്ചത്.


എല്ലാ വിഷയങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ടു പഠിക്കണമെന്നും വിഷമമുള്ള വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടരുതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ ഒരിക്കലും വിദ്യാര്‍ഥികളെ പരീക്ഷക്ക് സമ്മര്‍ദം ചെലുത്തരുത്. കുട്ടികള്‍ പരീക്ഷയെ ഭയക്കുന്നില്ല. അധ്യാപകരും രക്ഷിതാക്കളും കുട്ടികളില്‍ സമ്മര്‍ദം ചെലുത്തുന്നത് കൊണ്ടാണ് അവര്‍ ഭയപ്പെടുന്നത്. പല രക്ഷിതാക്കള്‍ക്കും അവരുടെ മക്കളുടെ കഴിവുകള്‍ അറിയില്ല. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കണം. അവധിക്കാലങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കണം, നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ കുറിച്ച് വെക്കണമെന്നും പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.