ന്യുഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്‌സിന്‍ വിതരണം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ചര്‍ച്ച.
ഇന്നലെ രാജ്യത്ത് ആദ്യമായി 1,15736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. വാക്‌സിന്‍ വിതരണത്തില്‍ മെല്ലെപ്പോക്കാണന്ന വിമര്‍ശനം മഹാരാഷ്ട്ര ഇതിനോടകം ഉന്നയിച്ചു. വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ഇക്കാര്യത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ മറുപടി. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.