ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്കരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
എന്നാൽ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തില്‍നിന്ന് ഒഴിവാകുന്നതെന്നാണ് മമതയുടെ വിശദീകരണം.
അതേസമയം, ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടക്കുക.