അമരാവതി : ജുഡീഷ്യറിക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി എൻ.വി.രമണയ്ക്കും ആന്ധ്ര ഹൈക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണു പരാതി. ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾക്ക് തെളിവ് നിരത്തിയ മുഖ്യമന്ത്രി, അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.