എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്  ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രാജകുമാരന്‍.


ഗ്രീക്ക്ഡാനിഷ് രാജകുടുംബത്തില്‍ 1921 ജൂണ്‍ 10നാണ് ഫിലിപ് ജനിച്ചത്. ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1947 നവംബര്‍ 20നാണ് ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്.


1952ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരുടെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും ഒപ്പം തന്നെ ഉണ്ടായിരുന്നു ഫിലിപ്പ്. 2017 ഓഗസ്റ്റിലാണ് ഫിലിപ് തന്റെ 65 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ നിന്നു വിടവാങ്ങിയത്. 150ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങള്‍ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരി ആയിരുന്നു.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.