ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് ആത്മ വിശ്വാസം നല്‍കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പു നടന്ന നാല് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ രണ്ടിടത്തു കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്തു ബിജെപിയും. ഒന്നില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്, കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്ന ഫലം.
സോളന്‍, പാലംപുര്‍ കോര്‍പറേഷനുകളാണു കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ സ്വദേശമായ മണ്ഡിയില്‍ ബിജെപി ഭരണം നിലനിര്‍ത്തി.