കൊച്ചി: ടയര്‍ തകരാറിലായതിനെതുടര്‍ന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തരമായി കൊച്ചി വിമാനത്താവളത്തിലിറക്കി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ദമ്മാമില്‍ നിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
യാത്രക്കിടെ ടയര്‍ തകരാറിലായെന്ന് മനസിലാക്കിയ പൈലറ്റ് പുലര്‍ച്ചെ വിമാനം സുക്ഷിതമായി ഇറക്കുകയായിരുന്നു.
യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചു. വിമാനത്തിന്റെ പരിശോധനകളും തുടങ്ങിയിട്ടുണ്ട്.