ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഹാദിപുര മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാത്രി ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.

ഇന്ന് രാവിലെയോടെയാണ് മറ്റ് രണ്ടു ഭീകരര്‍കൂടി മരിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഇതേ മേഖലയില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.