ഡെറാഡൂൺ : മുത്തലാഖ് നിരോധനത്തിനായി നിയമ പോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു. ഒക്ടോബർ 10നാണ് ഡെറാഡൂണിൽ വച്ച് ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെയും പ്രസിഡന്റ് ബൻ സിന്ധർ ഭഗത്തിന്റെയും സാന്നിദ്ധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. 2016 ലാണ് മുത്തലാഖിനെതിരെ സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്.