ന്യുഡല്‍ഹി: സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്.
നേരത്തെ സിബിഎസ്ഇ പറഞ്ഞത് പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്ലൈനായി നടത്തുമെന്നായിരുന്നു. പരീക്ഷ മാറ്റിവച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു. മെയ് 4 മുതലാണ് ഓഫ് ലൈനായി സിബിഎസ്ഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.