ചൈനയില്‍ 21 ഖനിത്തൊഴിലാളികള്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചൈനയില്‍ 21 ഖനിത്തൊഴിലാളികള്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബെയ്ജിങ്: ചൈനയില്‍ സിന്‍ജിയാങ് മേഖലയില്‍ 21 കല്‍ക്കരി ഖനിത്തൊഴിലാളികള്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഹുതുബി മേഖലയില്‍ ഫെങ്യുവാന്‍ കല്‍ക്കരി ഖനിയില്‍ ശനിയാഴ്ച വൈകീട്ട് 6.10 നാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 29 തൊഴിലാളികളില്‍ എട്ടുപേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്തു കളയാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

നിരന്തര അപകടങ്ങള്‍ക്ക് പേരുകേട്ടവയാണ് ചൈനയിലെ ഖനികള്‍. ജനുവരിയില്‍ കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലും ഡിസംബറില്‍ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗിലും നടന്ന അപകടങ്ങള്‍ 30 ലധികം ഖനിത്തൊഴിലാളികളുടെ ജീവനാണ് അപഹരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.