വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകളും ഉപയോഗിക്കും

വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകളും ഉപയോഗിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നതിനിടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയ എല്ലാ വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ അനുമതി നല്‍കുമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ പോള്‍ അറിയിച്ചു.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണും മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും വി.കെ പോള്‍ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വി വാക്‌സിന് ഇനി ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനയ്ക്ക് ആര്‍ടിപിസിആര്‍ സംവിധാനം ഉപയോഗിക്കാത്തതും പ്രശ്‌നമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.