കോവിഡ് പടര്‍ന്നാലും കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല: ഏപ്രില്‍ 30 വരെ തുടരുമെന്ന് സംഘാടകര്‍

കോവിഡ് പടര്‍ന്നാലും കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല: ഏപ്രില്‍ 30 വരെ തുടരുമെന്ന് സംഘാടകര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായാലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംഘാടകര്‍. മേള ഏപ്രില്‍ 30 വരെ തുടരും. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിനാല്‍ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മതനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാന്‍ എത്തുന്നത്. ഇത്രയും ആളുകള്‍ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ പേര്‍ സ്‌നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനമുണ്ടെങ്കിലും വന്‍ ജനക്കൂട്ടമായതിനാല്‍ അതിന് സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉത്തരാഖണ്ഡില്‍ 1,925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്. ഹരിദ്വാറില്‍ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.