തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതം കാണിക്കുന്നു: തൃണമൂല്‍ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതം കാണിക്കുന്നു: തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടിപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കത്ത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഫയല്‍ ചെയ്ത പരാതികള്‍ പരിഗണിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് രണ്ടുപേജുളള കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്നാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ രീതിയില്‍ പക്ഷപാതിത്വത്തോടെയാണ് കമ്മിഷന്റെ പ്രവര്‍ത്തനം എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.