കോവിഡ് വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

കോവിഡ് വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

ന്യുഡല്‍ഹി: കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടി വെട്ടിച്ചുരുക്കി. ഏപ്രില്‍ 26നാണ് ബോറിസ് ജോണ്‍സന്‍ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ യുകെ ഉഭയകക്ഷി ചര്‍ച്ചയും ഇന്ത്യന്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വന്നതിനു ശേഷമുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.