നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും

നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

1.74 ലക്ഷം വിദ്യാര്‍ഥികള്‍ നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചിരുന്നത്. മാസ്റ്റര്‍ ഓഫ് സര്‍ജറി, ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.