ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ സുഭാഷ് പാണ്ഡേ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ കൊവിഡ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ വക്താവുകൂടിയായിരുന്നു ഇദ്ദേഹം. റായ്പൂരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആരോഗ്യമന്ത്രിയും ഇദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശേചനം രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.