ഓസ്ലോ: കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച നോര്‍വേ പ്രധാനമന്ത്രി യെര്‍നാ സോള്‍ബര്‍ഗിന് പിഴ ശിക്ഷ. സ്വകാര്യ ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ റിസോര്‍ട്ടില്‍ നടത്തിയ ജന്മദിനാഘോഷത്തില്‍ 13 പേരുണ്ടായിരുന്നതിനാണ് 20,000 ക്രോണര്‍ (ഏകദേശം 1.75 ലക്ഷം രൂപ) പൊലീസ് പിഴയിട്ടത്.
ഫെബ്രുവരി 25ന് സോള്‍ബര്‍ഗിന്റെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ചായിരുന്നു ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ സോള്‍ബര്‍ഗിനു കഴിഞ്ഞതുമില്ല. മാര്‍ച്ചിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പിന്നാലെ പൊലീസ് സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു. രണ്ടുവട്ടം മാപ്പു പറഞ്ഞ സോള്‍ബര്‍ഗ് പിഴ ശിക്ഷയ്‌ക്കെതിരെ അപ്പീലിനു പോകുന്നില്ലെന്നും വ്യക്തമാക്കി.