ന്യൂഡല്‍ഹി : സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.
സാമുദായിക കലഹങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ, അന്താരാഷ്ട്ര അതിർത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയാണ് അദ്ദേഹം കൂടുതലായും കൈകാര്യം ചെയ്തത്.
1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ഓഫീസറായി 2012 ഡിസംബർ മൂന്ന് മുതൽ 2014 ഡിസംബർ നാല് വരെ സേവനമനുഷ്ഠിച്ചു.