കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; ജനങ്ങള്‍ കാണാതിരിക്കാന്‍ ടിന്‍ ഷീറ്റുകൊണ്ട് മറച്ചു

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; ജനങ്ങള്‍ കാണാതിരിക്കാന്‍ ടിന്‍ ഷീറ്റുകൊണ്ട് മറച്ചു

ലക്നൗ: കൊറോണ ബാധിച്ച് മരിച്ചവരുടെ ഉള്‍പ്പടെയുള്ള മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. പൊതുജനം കാണുന്നത് തടയാന്‍ ടിന്‍ ഷീറ്റുകൊണ്ട് വേലികെട്ടി തിരിച്ചായിരുന്നു കത്തിച്ചത്. ഉത്തര്‍പ്രദേശില്‍ ലക്നൗവിലെ ബയ്കുന്ധ് ധാം ശ്മശാനത്തിലാണ് ഈ സംഭവം.


ലക്നൗ നഗരത്തില്‍ കൊറോണ ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് സംസ്‌കരിക്കുകയാണ്. മുന്‍പ് ശ്മശാനത്തില്‍ നിരവധി കൊറോണ രോഗികളെ സംസ്‌കരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരെടുക്കുന്ന കൊറോണ പ്രതിരോധ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നാണ് പ്രാദേശിക ഭരണകൂടം ശ്മശാനം വേലികെട്ടി മറച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.