കോവിഡ്: മഹാരാഷ്ട്രക്ക് അംബാനി 100 ടണ്‍ ഓക്സിജന്‍ സൗജന്യമായി നല്‍കും

കോവിഡ്: മഹാരാഷ്ട്രക്ക് അംബാനി 100 ടണ്‍ ഓക്സിജന്‍ സൗജന്യമായി നല്‍കും

മുംബൈ: കോവിഡ് സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്ക് 100 ടണ്‍ ഓക്സിജന്‍ നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. രാജ്യത്ത് കോവിഡ് രൂക്ഷമായി നാശം വിതയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 35 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 58,952 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.